Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉംറ തീർത്ഥാടനത്തിന് പോയ വൈക്കം തലയോലപ്പറമ്പ് സ്വദേശി മക്കയിൽ മരിച്ചു.

25 Apr 2024 18:48 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ് : ഉംറ തീർത്ഥാടനത്തിന് പോയ വൈക്കം തലയോലപ്പറമ്പ് സ്വദേശി മക്കയിൽ മരിച്ചു. തലയോലപ്പറമ്പ് മണലിൽ പറമ്പിൽ പരേതനായ ഷാഹുൽഹമീദിന്റെ ഭാര്യ നസീമ (64) ആണ് മരിച്ചത്. കബറടക്കം മക്കയിലെ ഷറാഈ അ് ഖബർസ്ഥാനിൽ നടത്തി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഉംറ തീർത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെട്ടത്., മക്കയിലെത്തി രണ്ട് ഉംറ നിർവ്വഹിച്ച ശേഷം റൂമിൽ വിശ്രമിക്കുമ്പോൾ ശരീ രാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച പുലർച്ചെ മരണപ്പെട്ടു. മക്കൾ - സമീർ,സക്കീർ , സബീന. മരുമക്കൾഫ്റ്റ അനീസാ സമീർ, റസിയ സക്കീർ, സക്കീർ എരമല്ലൂർ.

Follow us on :