Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി നഗരസഭയിൽ വൻജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി

18 May 2024 18:47 IST

- Saifuddin Rocky

Share News :

കൊണ്ടോട്ടി : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ടൗൺ ഉൾപ്പെടെ 4 പൊതുസ്ഥലങ്ങളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരോടൊപ്പം ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരികളും ചേർന്നു കൊണ്ടാണ് ക്ലീനിങ് നടത്തിയത്. ടൗണിന് പുറമേ മുസ്ലിയാരങ്ങാടി, നീറാട്, എയർപോർട്ട് ജംഗ്ഷൻ എന്നിവിടങ്ങളിൽ പരിസര ശുചീകരണം നടത്തി.ചടങ്ങിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി കൊണ്ടോട്ടി ടൗണിൽ നിർവഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷത വഹിച്ചു. നീറാട് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നിതാ സഹീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റംല കൊടവണ്ടി അധ്യക്ഷത വഹിച്ചു. മുസ്ലിയാരങ്ങാടിയിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ മുഹിയുദ്ദീൻ അലി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശിഹാബ് കോട്ട അധ്യക്ഷത വഹിച്ചു. എയർപോർട്ട് ജംഗ്ഷനിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി മിനിമോൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കോട്ടയിൽ വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ പി ഫിറോസ്, വി അലി, പി പി റഹ്മത്തുള്ള, താഹിറ ഹമീദ്, എം ടി സൗദാബി, ഷാഹിദ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശാദി മുസ്തഫ, സെക്രട്ടറി ബെസ്റ്റ് മുസ്തഫ, മുനിസിപ്പൽ സെക്രട്ടറി ഫിറോസ് ഖാൻ, സിസിഎം മൻസൂർ കൊളക്കാട്ട് ചാലി, എച്ച് ഐ പ്രദീപ്കുമാർ,ജെ എച്ച് ഐ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി


Follow us on :

More in Related News