Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.കെ ഉമ്മർകോയ മാസ്റ്റർ അനുസ്മരണം: മാതൃകപരമായ ജീവിതശേഷിപ്പുകൾ ഓർമ്മപ്പെടുത്തലായി .

27 Apr 2024 22:02 IST

- UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂർ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ.കെ ഉമ്മർകോയ മാസ്റ്റർ അനുസ്മരണ സമ്മേളനം അദ്ദേഹത്തിൻ്റെ മാതൃകാപരമായ ജീവിത ശേഷിപ്പുകൾ ഓർമ്മപ്പെടുത്തലായി. സാമൂഹ്യവും, സാസ്കാരികവും, കാർഷികവും,വിദ്യാഭ്യാസ പരവുമായ മേഖലകളിൽ ഉമ്മർകോയ മാസ്റ്ററുടെ ഒട്ടേറെ പ്രവർത്തനങ്ങൾ സഹപാഠികളും, സഹപ്രവർത്തകരും, വിദ്യാർത്ഥികളും അദ്ദേഹത്തിൻ്റെ വീട്ട് മുറ്റത്ത് ഒത്ത് കൂടി പങ്ക് വെച്ചപ്പോൾ അവിസ്മരണിയമായ അനുഭവമായി മാറിയത്.യോഗത്തിൽ കെ.ടി.അബ്ദുസ്സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബന്ന മാസ്റ്റർ,

എം.പി.അസൈൻ ,കെ.മുഹമ്മദ് കുട്ടി, ഒ.സഫിയ, പി.ടി. കുഞ്ഞാലി, പി.കെ. മനോജ്, ടി.അബ്ദുല്ല മാസ്റ്റർ, വഹാബ്, എം.ഉണ്ണിച്ചേക്കു, പി.പി.അബ്ദുല്ല, പുതുക്കുടി അബൂബക്കർ ,എ അബ്ദുൽ ഗഫൂർ, കുഞ്ഞാൻ മാസ്റ്റർ, സെറീൻ, ഡോ. ശഹീദ് റമസാൻ എന്നിവർ സംസാരിച്ചു.ഒ.ഷരീഫുദ്ദിൻ സ്വാഗതവും, സമാൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News