27 Apr 2024 19:14 IST
- CN Remya
Share News :
കോട്ടയം: ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽനിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു. നട്ടാശ്ശേരി സ്വദേശി കോട്ടയം ദേശാഭിമാനി ജീവനക്കാരൻ സുഷീറിൻ്റെ മകൻ അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാറമ്പുഴ സ്വദേശി റോസ് ചന്ദ്രൻ്റെ മകൻ റോസ് മോഹനാണ് (20) അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഇരുവരും ബംഗളൂരുവിൽനിന്ന് വീട്ടിലേക്ക് എത്തിയത്.
Follow us on :
Tags:
Please select your location.