27 Apr 2024 19:28 IST
Share News :
പരപ്പനങ്ങാടി: നവജീവൻ വായനശാല ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച പച്ചിലത്തുമ്പി സഹവാസ ക്യാമ്പിന് ശനിയാഴ്ച രാവിലെ തുടക്കമായി.
കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ തൃദീപ് ലക്ഷ്മൺ രണ്ട് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആനന്ദ് കളരിക്കൽ ക്യാമ്പ് ഡയറക്റ്ററായിരുന്നു. ജനിൽ മിത്ര, ഹരിശങ്കർ, സഞ്ജന, ഷബ്രേസ് അൻവർ, ലീന ഒ.കെ, ജംഷീന.ഒ എന്നിവർ വിവിധ
സെഷനുകൾക്ക് നേതൃത്വം വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ബാലവേദി പ്രസിഡണ്ട് ആവണി അധ്യക്ഷത വഹിച്ചു.അനാമിക സ്വാഗതവും ഹാഷിൻ ശങ്കർ നന്ദിയും പറഞ്ഞു.ഞായറാഴ്ച പ്രകൃതി യാത്ര, എങ്ങനെ സിനിമ നിർമ്മിക്കാം എന്നിങ്ങനെ രണ്ട് സെഷനുകൾക്ക് ശേഷം വൈകുന്നേരം ക്യാമ്പ് സമാപിക്കും.
Follow us on :
Tags:
Please select your location.