Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു

18 May 2024 19:01 IST

- Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ഡിവിഷൻ 28 ചിറയിൽ വാർഡ് തല മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കം കുറിച്ചു.


നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിതാ ഷഹീർ 'മഴയൊരുക്കം 24' ഉദ്ഘാടനം ചെയ്തു .ആരോഗ്യ ബോധവൽക്കരണ പരിപാടിക്ക് നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ചിത്രലാൽ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ കെപി സൽമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ മൻസൂർ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ ഷാഹിദ, ഫാത്തിമ, ഫൗസിയ ബാബു,നഗരസഭ സെക്രട്ടറി എ ഫിറോസ് ഖാൻ,മെഡിക്കൽ ഓഫീസർ ആദില, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപൻ, ഉസ്മാൻ കോണിയകത്ത് എന്നിവർ സംബന്ധിച്ചു.എച്ച് ഐ സുജിത നന്ദിയർപ്പിച്ചു..

Follow us on :

More in Related News