23 Apr 2024 20:29 IST
Share News :
പീരുമേട്: കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് പയ പാമ്പനാർ ചങ്ക്സ് ആർട്ട്സ്& സ്പോർട്ട് ക്ലബ് സംഘടിപ്പിച്ച
വോളിബോൾ മത്സരത്തിൽ പഴയ പാമ്പനാർ ടീം വിജയിച്ചു. 50000 രൂപ ക്യാഷ് അവാർഡും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. ഏപ്രിൽ 15 മുതൽ 21 വരെ പഴയ പാമ്പനാർ ഫാക്ടറി മൈതാനത്ത് നടത്തിയ ടൂർണമെൻ്റിൽ 12 ടീമുകൾ പങ്കെടുത്തു. കേരള ,തമിഴ്നാട്, കർണ്ണാടക സംസ്ഥാന ടീമംഗങ്ങളും വിവിധ യൂണിവേഴ്സിറ്റി താരങ്ങളും ടീമുകൾക്കായി കളികളത്തിലി
ങ്ങി. ഫൈനൽ മത്സരത്തിൽ ഗ്ലൻമേരി ജയ് ഭാരത് ടീമിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് ചങ്ക്സ് പഴയ പാമ്പനാർ പരാജയ പെടുത്തിയത്. രാജൻ സ്റ്റീഫൻ നൽകിയ 50000 രൂപ ക്യാഷ് അവാർഡും അന്ന കുട്ടി മെമ്മോറിയൽ ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാർ നേടിയത്. റണ്ണേഴ്സ പ്പിന് ബാംഗ്ലൂർ ഗ്രൂപ്പ് ഓഫ് ഇൻസിറ്റിറ്റ്യുഷൻ നൽകിയ 25000 രുപയും മല്ലിക മെമോറിയൽ ട്രേ ഫിയും നൽകി.
Follow us on :
More in Related News
Please select your location.