Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിമ്പ്രയിൽ മിഷൻ സോക്കർ അക്കാദമിയുടെ സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 20 മുതൽ മെയ് 20 വരെ

07 Apr 2024 17:24 IST

- Saifuddin Rocky

Share News :



മൊറയൂർ: അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 വർഷമായി അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ നടത്തി വരുന്ന സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

ഏപ്രിൽ 20 മുതൽ മെയ് 20 വരെയായിരിക്കും. അഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്യാമ്പ് നടക്കാറുളളത്. ഇത്തവണ യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി എന്നിങ്ങിനെ മൂന്ന് കാറ്റഗറികളിലായി പ്രത്യേക സെഷനുകളായാണ് പരിശീലനം അസൂത്രണം ചെയ്യുന്നത്.

പരിശീലനത്തിലൂടെ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാക്കുക എന്നതിന് പുറമെ സമൂഹത്തെ ഇന്ന് ഏറെ അപകടത്തിലേക്ക് നയിക്കുന്ന വർദ്ധിച്ച തോതിലുള്ള ഇൻ്റർ നെറ്റ് ആസക്തി , ലഹരി ഉപയോഗം മുതലായവയിലേക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ നൽകാതെ കായിക വിനോദങ്ങൾ നിത്യശീലമാക്കാനുള്ള ത്വര വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളിൽ ജീവിത ശൈലീ രോഗങ്ങൾ ഇല്ലാതാക്കി ആരോഗ്യമുള്ള സമൂഹത്തിന് വഴിയൊരുക്കുക എന്നിവയെല്ലാം മിഷൻ സോക്കർ അക്കാദമി നടത്തുന്ന സമ്മർ ക്യാമ്പിൻ്റെ ലക്ഷ്യങ്ങളാണ്.

അരിമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 9539814015 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാം.

Follow us on :

More in Related News