Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ല അണ്ടർ 17 ചെസ്സ്: വിഷ്ണുദേവും ദേവതീർത്ഥയും ചാമ്പ്യന്മാർ

03 Apr 2024 19:22 IST

- Jithu Vijay

Share News :

മലപ്പുറം : ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ അണ്ടർ 17 (ഓപ്പണ്‍ ആന്റ് ഗേള്‍സ്) ചെസ് ചാമ്പ്യൻഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ വിഷ്ണുദേവും ഗേള്‍സ് വിഭാഗത്തില്‍ ദേവതീർത്ഥയും ചാമ്പ്യന്മാരായി. 

ഏപ്രിൽ 9ന് കണ്ണൂരിൽ വെച്ച് നടക്കുന്ന കേരള സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാര്‍ഥികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഓപ്പൺ കാറ്റഗറിയിൽ അമൽ എ.പി രണ്ടാം സ്ഥാനവും നസൽ മുഹമ്മദ് പി.പി മൂന്നാം സ്ഥാനവും, ഗേൾസ് കാറ്റഗറിയിൽ ഹൃദ്യ പി രണ്ടാം സ്ഥാനവും റന കെ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാന സെലക്ഷൻ ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടി. കോട്ടയ്ക്കൽ ഹോട്ടൽ റുബിസ് ഇന്റർനാഷണലിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ ആലിക്കുട്ടീസ് കോട്ടയ്ക്കൽ ആയുർവേദ ആന്റ് മോഡേൺ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. റഹ്മത്തുള്ള ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ചെസ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ് കെ.എൽ ഹാഫിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ മുഹമ്മദ് ഇർഷാദ്, ട്രഷറർ അലി അക്ബർ, ഭാരവാഹികളായ സലീം പന്തക്കൻ, ഷാനിദ് താനൂർ, ആർബിറ്റർ ഷംസുദ്ധീൻ മാസ്റ്റർ, നാസർ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News