Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ഖത്തർ ടിക്കറ്റുകൾ വിൽപന തുടങ്ങി.

07 Apr 2024 14:36 IST

- ISMAYIL THENINGAL

Share News :

ദോഹ : ഫുട്‌ബോൾ പ്രേമികൾക്കും ആരാധകർക്കുമായി എഎഫ്സി അണ്ടർ23 ഏഷ്യൻ കപ്പ് ഖത്തർ 2024 മത്സരങ്ങളുടെ ടിക്കറ്റുകൾ ഔദ്യോഗികമായി വിൽപന തുടങ്ങിയതായി സംഘാടകർ അറിയിച്ചു.


2024 ഏപ്രിൽ 15 മുതൽ മെയ് 3 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിൽ,

ഏഷ്യയിലെ 23 വയസ്സിന് താഴെയുള്ള മികച്ച ദേശീയ ടീമുകൾ തമ്മിലുള്ള മൽസരമാണ് നടക്കുക.

എഎഫ്സി U23 ഏഷ്യൻ കപ്പ് 2024-ൽ ഏഷ്യയിലെ ഏറ്റവും മികച്ച 16 ഫുട്ബോൾ ദേശീയ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ആതിഥേയ രാജ്യമായ ഖത്തർ,ഓസ്‌ട്രേലിയ,ജോർദാൻ,ഇന്തോനേഷ്യ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് മത്സരിക്കുക.


ഉദ്ഘാടന, സമാപന ചടങ്ങുകൾക്കായി ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം ഉൾപ്പെടെ നിരവധി വേദികളിൽ ടൂർണമെൻ്റിൻ്റെ മത്സരങ്ങൾ നടക്കും. അൽജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയം എന്നിവ ആവേശകരമായ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.


എഎഫ്സി U23 ഏഷ്യൻ കപ്പ് അടുത്ത തലമുറയിലെ ഫുട്ബോൾ താരങ്ങളെ കണ്ടെത്താൻ ആഗ്രഹിക്കുന്ന ആഗോള സ്കൗട്ടുകൾക്കും ഫുട്ബോൾ ക്ലബ്ബുകൾക്കും ഒരു സുപ്രധാന പ്ലാറ്റ്ഫോമായി വർത്തിക്കുന്നു. മത്സരങ്ങൾക്കായി നിങ്ങളുടെ ടിക്കറ്റുകൾ ഹയ്യ പ്ലാറ്റ്ഫോം വഴി സ്വന്തമാക്കാവുന്നതാണ്.ലിങ്ക് : https://hayyaasia.qa/en/tickets

Follow us on :

More in Related News