22 Apr 2024 21:53 IST
Share News :
തൃശ്ശൂർ :പെരിങ്ങോട്ടുകര ശതദിന ഭാരത നൃത്തോത്സവത്തിൻ്റെ 45-ാം ദിവസം ഒറീസയുടെ ജനകീയ ക്ലാസിക്കൽ നൃത്യമായ ഒഡിസി അവതരിപ്പിച്ചത് ഗുരു പദ്മശ്രീ അരുണാ മൊഹന്തി യുടേയും പദ്മശ്രീ രഞ്ജനാ ഗോർകറിൻ്റെയും ശിഷ്യയായ രഞ്ജനാ രാജശ്രീ ബിശ്വാസും ശിഷ്യയും പുത്രിയുമായ പലാക്ഷി ബിസ്വാസുമാണ്. പാരമ്പര്യ നൃത്ത സംഗീതത്തിൽ നിന്ന് അൽപം വ്യതിചലിച്ചു കൊണ്ടുള്ള നൃത്ത പ്രകടനം വ്യത്യസ്താനുഭവമായി.
കലാകാരികൾക്ക് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പ്രസാദവും നൽകി ആദരിച്ചു.
Follow us on :
More in Related News
Please select your location.