Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദീനിന് വേണ്ടി വേണമെങ്കിൽ പിതാവിനോയും കൊല്ലാം : വിവാദങ്ങൾക്ക് തിരികൊളുത്തി മുജീബ് മുഹമ്മദിന്റെ അ‍ഞ്ചാം വേ​ദം

22 Apr 2024 19:58 IST

- sajilraj

Share News :

ഏപ്രീൽ 26 ന് അതായത് ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രമാണ് അഞ്ചാം വേദം. ചിത്രത്തിന്റെ ടീസറാണ് നിലവിൽ ചർച്ച ചെയ്യപെടുന്നത്. 

ഫസഖ് പ്രമേയമാകുന്ന ചിത്രത്തിൽ ദിനിനെതിരെ പറഞ്ഞാൽ വേണമെങ്കിൽ പിതാവിനേയും കൊല്ലാമെന്നുതുൾപടേ മതവികാരത്തെ വൃണപെടുത്തുന്ന തരത്തിലുള്ള നിരവധി പരാമർശങ്ങളിലൂടേയാണ് ചിത്രം കടന്നു പോകുന്നത്. അധികം തിരിച്ചറിയാനാകാത്ത വിധം പർദ്ധ കത്തിക്കുന്നതും ടീസറിലുണ്ട്. മുസ്ലീം പശ്ചാതലത്തിലുള്ള ചിത്രം ഇസ്ലാമിലെ അശാസ്ത്രീയ നയങ്ങളെ തുറന്ന് കാട്ടുന്നതാണെന്നായിരുന്നു അണിയറക്കാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത് . ആദ്യം പുറത്തിറക്കിയ ട്രയിലറിൽ ഇത്തരം സൂചനകളുണ്ടായിരുന്നെങ്കിലും റിലീസിന് മുന്നോടിയായി എത്തിയ ടീസർ കുറേ കൂടി വ്യക്തമായി സിനിമയുടെ കാഴ്ചടപാട് തുറന്ന് കാട്ടുന്നുണ്ട്. അഞ്ചാം വേദം എന്ന പേരിൽ തീവ്യമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമായാണെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത് . എന്തായായും ടീസർ നേർത്ത വിവാദങ്ങൾക്ക് തിരികൊളുത്തി തുടങ്ങിയിട്ടുണ്ട് .

Follow us on :

More in Related News