15 Apr 2024 18:52 IST
Share News :
ഹെന്ന നൈറ്റ് സംഘാടകരായ ഇന്‍കാസ് വനിതാ വിംഗ് ഭാരവാഹികള്‍ മുഖ്യാതിഥി ഡോ. സോണിയ കണ്ഡുവിനൊപ്പം.
ദോഹ, ഖത്തർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്‍കാസ് വനിതാ വിംഗ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെന്ന നൈറ്റ് സംഘടിപ്പിച്ചു. ലച്ചുസ് ബ്യൂട്ടി ആന്‍റ് സ്പായുടെ സഹകരണത്തോടെ പത്തോളം ഹൈന്ന ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൈലാഞ്ചി രാവ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പെരുന്നാള്‍ ആഘോഷത്തിന് കൂടുതല്‍ നിറപ്പകിട്ടേകി.
അറേബ്യന്‍, മുഗള്‍ തുടങ്ങി വ്യത്യസ്ത ഡിസെനുകളാല്‍ ഏറെ ശ്രദ്ധേയമായ ഹെന്ന നൈറ്റിന്‍റെ ഔപചാരിക ഉദ്ഘാടനം ഡോ. സോണിയ കണ്ഡു നിർവ്വഹിച്ചു. ഇൻകാസ് വനിതാ വിംഗ് പാട്രൺ അഞ്ജന മേനോൻ, ഖത്തർ കെ.എം.സി.സി വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സമീറ അബ്ദുൽ നാസർ, ഇൻകാസ് വനിതാ വിംഗ് ആക്റ്റിംഗ് പ്രസിഡണ്ട് ആഷ ജെറ്റി, ജനറൽ സെക്രട്ടറി അർച്ചന സജി, ട്രഷറർ അനൂജ റോബിൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോർജ്, വൈസ് പ്രസിഡണ്ടുമാരായ മെഹ്സാന മൊയ്‌തീൻ,സീന റോണി, സുബ്ബ ലക്ഷ്മി ദിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഇൻകാസ് വനിതാ വിംഗ് മീഡിയ കോർഡിനേറ്ററും ഹെന്ന നൈറ്റ് പ്രോഗ്രാം കണ്‍വീനറുമായ റംല ബഷീർ, സെക്രട്ടറിമാരായി അഡ്വ. സബീന അക്ബർ, ജെയ്സി ജോജി, ധന്യ മഞ്ജുനാഥ്, ജസീല ഷമീം, സാബിറ അടാട്ടില്‍ തുടങ്ങിയ വനിതാ വിംഗ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം കൊടുത്തു. നൂറിലധികം പേർ ഹെന്ന നൈറ്റിൽ പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.