Tue Dec 12, 2023 10:56 PM 1ST

Location  

Sign In

200 കോടിയിലേറെയുള്ള സ്വത്ത് ദാനം നൽകി വ്യവസായിയും ഭാര്യയും സന്യാസം സ്വീകരിച്ചു.

16 Apr 2024 07:57 IST

- Enlight News Desk

Share News :

ഗുജറാത്തിൽ വ്യവസായിയും ഭാര്യയും തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ 200 കോടിയുടെ സ്വത്തുക്കൾ സംഭാവന നൽകി സന്യാസം സ്വീകരിച്ചു. ഫെബ്രുവരിയിൽ നടന്ന ഒരു ചടങ്ങിലാണ് ഭവേഷ് ഭണ്ഡാരിയും ഭാര്യയും സമ്പത്ത് മുഴുവൻ ദാനം ചെയ്തത്. ഹിമ്മത്‌നഗർ സ്വദേശികളാണ് ഭണ്ഡാരി കുടുംബം. 2022ൽ സന്യാസം സ്വീകരിച്ച 16 വയസ്സുള്ള മകൻ്റെയും 19 വയസ്സുള്ള മകളുടെയും പാത പിന്തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവത്രെ. 

ഭവേഷ് സബർകാന്തയിലും അഹമ്മദാബാദിലും കൺസ്ട്രക്ഷൻ ബിസിനസിൽ ഏർപ്പെട്ടിരുന്ന ഇവർ ആഡംബരവും സമൃദ്ധിയും നിറഞ്ഞ ജീവിതരീതിയാണ് പിന്തുടർന്നിരുന്നത്. 


ഫെബ്രുവരിയിൽ 35 വ്യക്തികളുടെ അകമ്പടിയോടെ, ഭണ്ഡാരി ദമ്പതികൾ നാല് കിലോമീറ്റർ ഘോഷയാത്ര നയിച്ചു. ഈ സമയത്ത് അവർ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ മുതൽ എയർ കണ്ടീഷണറുകൾ വരെയുള്ള എല്ലാ സാധനങ്ങളും സംഭാവന ചെയ്തു. ഈ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ദമ്പതികൾ ഒരു രഥത്തിന് മുകളിൽ രാജകീയ വസ്ത്രം ധരിച്ച് നിൽക്കുന്നതും ദാനം ചെയ്യുന്നതും കാണാം.


ഏപ്രിൽ 22-ന് സന്യാസ പ്രതിജ്ഞയെടുക്കുന്നതിന് പിന്നാലെ ദമ്പതികൾ എല്ലാ കുടുംബ ബന്ധങ്ങളും വിച്ഛേദിക്കും. തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൗതിക സ്വത്തുക്കൾ പൂർണമായും ഉപേക്ഷിക്കുകയും ചെയ്യും. തുടർന്ന് അവർ ഇന്ത്യയിലുടനീളം നഗ്നപാദനായി ഒരു യാത്ര ആരംഭിക്കും. ഭിക്ഷയിലൂടെ മാത്രം ജീവിക്കും. ജൈനമതത്തിൽ, 'ദീക്ഷ'യ്ക്ക് വിധേയരാകുന്നത് അഗാധമായ സമർപ്പണമാണ്. ഈ വിശ്വാസ പ്രകാരം വ്യക്തികൾ ഭൗതിക ആഡംബരങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഉപേക്ഷിച്ച് ഭിക്ഷയിൽ മാത്രം ആശ്രയിച്ച് ജീവിക്കുന്നതാണ് രീതി

Follow us on :

More in Related News