Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരംഭകർക്ക് അവസരവുമായി റൗണ്ട് ടേബിൾ ബിസിനസ് നെറ്റ് വർക്കിംഗ്

26 Apr 2024 19:39 IST

- Enlight Media

Share News :


കോഴിക്കോട്ട്- കേരളത്തിലെ

സംരംഭകർക്ക് വ്യവസായ, അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന റൗണ്ട് ടേബിൾ ബിസിനസ് നെറ്റ് വർക്കിംഗിന് കോഴിക്കോട്ടും അവസരം. റോട്ടറി ഇന്റർനാഷണൽ ചാപ്റ്ററായ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ നേതൃത്വത്തിൽ മെയ് 22ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന മൈ ബിസിനസ് മൈ ഫ്യൂച്ചർ ബിസിനസ് (MY BUSINESS MY FUTURE) കോൺക്ലേവിന്റെ ഭാഗമായാണ് റൗണ്ട് ടേബിൾ നേറ്റ് വർക്കിംഗിന് അവസരമൊരുങ്ങുന്നത്. യുനെസ്കോ സാഹിത്യ നഗരമായ (CITY OF LITERATURE) കോഴിക്കോട് ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി. സ്റ്റാർട്ട് അപ്പുകൾക്കും ബിസിനസ് ഉടമകൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് ദക്ഷിണേന്ത്യയിലെ മികച്ച ബിസിനസ് കോൺക്ലേവിന് കോഴിക്കോട് ആഥിത്യമരുളുന്നത്.

എല്ലാ ബിസിനസ്സ് സാധ്യതകളും ഒരു കുടക്കീഴിൽ ഒരുക്കിയാണ് മൈ ബിസിനസ് മൈ ഫ്യൂച്ചര്‍ സംഘടിപ്പിച്ചിരിക്കുന്ന


ROUND TABLE BUISINESS NETWORKING

സംരംഭകരെ ഓരേ വേദിയിലിരുത്തി അവർക്ക് പരസ്പരം പരിചയപ്പെടാൻ അവസരം നൽകുന്ന ആശയവിനിമയ രീതിയാണ് റൗണ്ട് ടേബിൾ ബിസിനസ് നെറ്റ് വർക്കിംഗ്. ഓരോ ഇരുപത് മിനിട്ടിലും ഓരോ ഓരോ വിത്യസ്ഥങ്ങളായ റൌണ്ട് ടേബിൾ മാറി 

അവിടെ പുതിയ ആറു പേരെ പരിചപ്പെടാം. ഒരു ടേബിളിൽ ആറു പേർ അടങ്ങുന്ന ഒരു ടീം. ഓരോരുത്തർക്കും ഓരോ അൽഗോരിതം ടേബിൾ ഉണ്ടാകും. അതിനാൽ ആവർത്തന വിരസത യില്ലാതെ മറ്റ് നെറ്റ് വർക്കിങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മുഴുവൻ ദിവസത്തെ റൗണ്ട് ടേബിൾ നെറ്റ് വർക്കിങ് സെഷനുകളിലൂടെ പരമാവധി എല്ലാ ബിസിനസുകാരുമായും ബന്ധം സ്ഥാപിക്കാനും നിങ്ങളുടെ ബിസിനസിനു പുതിയ വികസന സാധ്യതകൾ തുറക്കാനും സാധിക്കും . 

GET TICKET

https://mybusinessmyfuture.com/

Follow us on :

More in Related News