22 Apr 2024 10:46 IST
Share News :
കോഴിക്കോട് - സ്റ്റാർട്ട് അപ്പുകൾക്കും ബിസിനസ് ഉടമകൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ബിസിനസ് കോൺക്ലേവിന് കോഴിക്കോട് ആഥിത്യം വഹിക്കും.
റോട്ടറി ക്ലബ് ഇന്റർനാഷൻ ചാപ്റ്റർ, റോട്ടറി കാലിക്കറ്റ് സൈബർസിറ്റി എന്നിവർ ചേരൻന്ന് മേയ് 21, 22 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് MY BUSINESS MY FUTURE കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ബിസിനസ് രംഗത്ത് കോഴിക്കോടിന്റെ വളർച്ച കൂടി കണക്കിലെടുത്താണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
റൗണ്ട് ടേബിൾ ബിസിനസ് നെറ്റ് വർക്കിംഗ്, മെഗാ ബിസിനസ് നെറ്റ് വർക്കിംഗ്, ഡോ. അനിൽ ബാലചന്ദ്രൻ നേതൃത്വം നൽകുന്ന ബിസിനസ് ട്രെയ്നിംഗ്, ബിസിനസ് സെമിനാർ, ബിസിനസ് എക്സ്പോ, സിതാര കൃഷ്ണകുമാർ നേതൃത്വം നല്കുന്ന മെഗാ മ്യൂസിക് ഷോ, ഡിജെ പാർട്ട് എന്നിവയാണ് മൈ ബിസിനസ് മൈ ഫ്യൂച്ചർ എന്ന പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. മാത്രമല്ല പദ്ധതിയിൽ നിന്നു ലഭിക്കുന്ന വരുമാനം കേരള പോലീസിന് ആൽകോ സ്കാൻ വാൻ വാങ്ങാനായി വിനിയോഗിക്കും. യുവതലമുറയിൽ വ്യാപകമാകുന്ന ലഹരി വസ്തുക്കളുടെ സാന്നിധ്യവും ഉപയോഗവും കണ്ടെത്താനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ആൽകോ സ്കാൻ വാനെന്ന് റോട്ടറി സൈബർ സിറ്റി ഭാരവാഹികളായ നിധിൻ ബാബു, സവീഷ് എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.