19 Apr 2024 19:14 IST
Share News :
ലൈംഗീക ചുവയോടെ സംസാരിച്ച കേസിൽ ശിക്ഷിച്ചു
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക ചുവയോടെ സംസാരിച്ച കേസിൽ പ്രതി പറവൂർ ചെറിയപല്ലംതുരുത്ത് തൂയിത്തറ വീട്ടിൽ പ്രസാദ് (44) നെ രണ്ട് വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.10000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും ജഡ്ജി ടി കെ സുരേഷ് ഉത്തരവിട്ടു.
2022 സെപ്തംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സമീപിച്ച പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. പറവൂർ പൊലിസ് എസ് ഐ ആയിരുന്ന കെ എഫ് ബർട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.