Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ചുമത്തി നാട് കടത്തി

20 Apr 2024 19:11 IST

- Anvar Kaitharam

Share News :

കാപ്പ ചുമത്തി നാട് കടത്തി


പറവൂർ: വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്ത് (വങ്കൻ - 34)നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്.

റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് നടപടിയെടുത്തത്. ഏലൂർ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണിയാൾ. 2023 ഒക്ടോബറിൽ വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, കവർച്ച എന്നീ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

Follow us on :

Tags:

More in Related News