19 Apr 2024 12:13 IST
Share News :
മലപ്പുറം : ലോക്സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പൊലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിയ പ്രത്യേക പരിശോധനകളില്‍ സ്വര്‍ണവും കഞ്ചാവും മദ്യവും പിടികൂടി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും 5500 രൂപ വിലവരുന്ന അര ലിറ്റർ ചാരായവും 18 ലിറ്റർ വാഷും പിടികൂടി. തിരൂർ , കോട്ടയ്ക്കൽ മണ്ഡലങ്ങളില്‍ നിന്നായി 6000 രൂപ വില വരുന്ന നാല് ലിറ്റർ വിദേശ മദ്യം വീതവും തവനൂർ നിന്ന് 6750 രൂപ വിലയുള്ള 4.5 ലിറ്റർ വിദേശ മദ്യവും പിടികൂടി. തിരൂരില്‍ നിന്നും 45 ഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ 774 ഗ്രാം സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.