22 Apr 2024 11:16 IST
Share News :
പാലാ:: പാലയിൽ റോഡ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപികക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപ് പാലാ മൂന്നാനി ഭാഗത്ത് വച്ചുണ്ടായ അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. .ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്..
Follow us on :
Tags:
More in Related News
Please select your location.