Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

25 Apr 2024 21:17 IST

- santhosh sharma.v

Share News :

വൈക്കം: വൈക്കം

മഹാദേവക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

70 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷൻ്റെ മൃതദേഹമാണ്

 വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് ഭക്തർ കുളത്തിൽ കണ്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം

കരക്കെടുത്ത്

താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ക്ഷേത്രം അരമണിക്കൂർ സമയം അടച്ചു.തുടർന്ന് ശുദ്ധിക്രിയകൾ ചെയ്‌തശേഷമാണ് നട തുറന്നത്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News