Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറ്ററിംഗ് വാൻ കത്തിനശിച്ചു.

21 Apr 2024 14:11 IST

- santhosh sharma.v

Share News :

<iframe width="1280" height="720" src="https://www.youtube.com/embed/TIKrZeaUIZc" title="തലയോലപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറ്ററിംഗ് വാൻ കത്തിനശിച്ചു" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>


തലയോലപ്പറമ്പ്: കാറ്ററിംഗ് സർവ്വീസ് നടത്തുന്ന ഒമിനി വാൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ

കത്തിനശിച്ചു.തീയും പുകയും കണ്ട് ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. തലയോലപ്പറമ്പ് ചന്തപ്പാലം - അടിയം റോഡിൽ ഞായറഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അടിയം മഹാദേവ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ഒമിനി വാനാണ് പൂർണ്ണമായി കത്തി നശിച്ചത്. കടുത്തുരുത്തിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ. കലേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റെത്തി അര മണിക്കൂർ കൊണ്ടാണ് തീ കെടുത്തിയത്. തീ ഉയരുന്നത് കണ്ട് ഉടൻ വാനിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ കാലിന് പരിക്കേറ്റ വാൻ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീ കെടുത്തിയതിന് ശേഷമാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.

Follow us on :

More in Related News