26 Apr 2024 22:49 IST
Share News :
മലപ്പുറം : ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ വി. വസീഫിനു നേരെ നടന്ന ലീഗ്
ആക്രമണത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.
സ്ഥാനാർത്ഥിയ്ക്ക് ബൂത്തുകൾ സന്ദർശിക്കാൻ ഔദ്യോഗിക അനുമതിയുണ്ട്. അത് അനുവദിക്കുന്നത് ജനാധിപത്യ മര്യാദ കൂടിയാണ്. എന്നാൽ അതുപോലും അനുവദിക്കില്ലെന്ന ലീഗ് ധിക്കാരത്തിനുമുന്നിൽ തലകുനിക്കാൻ കഴിയില്ല. ബിജെപി വിമർശിച്ചേക്കുമെന്ന് ഭയന്ന് ലീഗ് കൊടിയ്ക്ക് കോൺഗ്രസ്സ് വിലക്കേർപ്പെടുത്തിയപ്പോൾ, മഹാമൗനത്തിന്റ മാളത്തിലോളിച്ച ലീഗിനെയാണ് കേരളം കണ്ടതെന്നും
മതനിരപേക്ഷ ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നത്തെക്കുറിച്ച് ഇപ്പോഴും ലീഗ് നേതൃത്വത്തിന് വെളിച്ചം വീണിട്ടില്ലെന്നതിന്റെ തെളിവു കൂടിയാണിതെന്നും. മതനിരപേക്ഷ ഇന്ത്യയുടെ സംരക്ഷണത്തിനായി ഉറച്ചനിലപാടെടുക്കുന്ന എൽഡിഎഫ് നൊപ്പം ജനങ്ങളാകെ അണിനിരന്നതിൻ്റെ തെളിവാണ് വസീഫിന് മലപ്പുറത്ത് ഉണ്ടായ സ്വീകാര്യതയെന്നും അക്രമകാരികൾ ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.