27 Apr 2024 19:40 IST
Share News :
നിസ്‌വ: വ്യാഴാഴ്ച നിസ്‌വ ഹോസ്പിറ്റലിന് മുൻവശത്ത് വച്ച് നടന്ന വാഹന അപകടത്തിൽ മരിച്ച രണ്ടു മലയാളി നേഴ്സുമാരുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം എയർപോർട്ടുകളിൽ എത്തും.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മജീദ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷർജ ഇല്യാസ് എന്നിവരാണ് വ്യാഴാഴ്ച നിസ്‌വ ഹോസ്പിറ്റലിന് മുൻവശത്ത് വച്ച് നടന്ന വാഹനാപകടത്തിൽ മരിച്ച മലയാളിനേഴ്സുമാർ. ഈജിപ്ത് സ്വദേശിനി അമാനി അബ്ദുൽ ലത്തീഫും അപകടത്തിൽ മരണപെട്ടിരുന്നു.
അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തിൽ തന്നെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കാൻ മുൻകൈയെടുത്ത പല സംഘടനകൾക്കൊപ്പം പ്രത്യേകിച്ച് നിസ്‌വ ഇന്ത്യൻ അസോസിയേഷനും, നിസ്‌വ കെ.എം.സി.സി പ്രവർത്തകർക്കും, നേതാക്കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.
മരണപ്പെട്ട രണ്ട് സഹോദരിമാരുടെ ഭർത്താക്കൻമാർക്കുള്ള വിമാന ടിക്കറ്റ് കെ.എം.സി.സിയും ബന്ധുക്കൾക്ക് രണ്ട് ടിക്കറ്റ് കൈരളിയും ഒപ്പം പോകുന്നവർക്കുള്ള രണ്ട് ടിക്കറ്റ് നഴ്സസ് കൂട്ടായ്മയും നൽകി.
മരിച്ച സഹോദരിമാരുടെ ബന്ധുക്കളെയും ഇപ്പോഴും ഹോസ്പിറ്റലിൽ തുടരുന്ന രണ്ടു സഹോദരിമാരെയും പ്രവർത്തകർ എത്തി സമാശ്വാസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
അവധി ദിവസങ്ങൾ ആയിട്ടും ഇതിന് വേണ്ടി ഒരുമയോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച എല്ലാവർക്കും, എല്ലാവിധ സഹായങ്ങളും ചെയ്ത നിസ്‌വ ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌കൾക്കും, ആർ.ഓ.പി സ്റ്റാഫ്‌കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ഒരായിരം നന്ദി അറിയിച്ചു.
Follow us on :
Tags:
Please select your location.