09 Apr 2024 09:08 IST
Share News :
അരവിന്ദ് കേജ്രിവാളിൻ്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ വിധി ഇന്ന്
എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ ഉത്തരവ് പുറപ്പെടുവിക്കും.
നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന കേജ്രിവാൾ അറസ്റ്റിന് പുറമെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ കസ്റ്റഡിയിലെ തുടർന്നുള്ള റിമാൻഡിനെയും ചോദ്യം ചെയ്തിട്ടുണ്ട്.
അറസ്റ്റിനെ ചോദ്യം ചെയ്ത കേജ്രിവാൾ ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ, ലെവൽ പ്ലേ ഫീൽഡ് എന്നിവയുൾപ്പെടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും പറഞ്ഞു.
അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള കേജ്രിവാളിൻ്റെ ഹർജിയിൽ ചൊവ്വാഴ്ച ഡൽഹിയിലെ റൂസ് അവന്യൂ കോടതിയും വിധി പറയും.
മാർച്ച് 21 നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഏപ്രിൽ ഒന്നിന് വിചാരണ കോടതിയിൽ ഹാജരാക്കിയ കേജ്രിവാളിനെ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു
Follow us on :
Tags:
More in Related News
Please select your location.