02 Jun 2024 15:46 IST
Share News :
ലോക പരിസ്ഥിതി ദിനത്തോടുനുബന്ധിച്ച്
കനകമല തീർത്ഥാടകേന്ദ്രത്തിൽ കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ കുരിശുമുടയിലേക്കുള്ള പാതയോരത്ത് ബൊഗൈൻ വില്ല തൈകൾ നട്ടു. തൈകൾ നടീലിൻ്റെ ഉദ്ഘാടനം തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ അലക്സ് കല്ലേലി നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡൻ്റ് (കനകമല) ഷോജൻ ഡി വിതയത്തിൽ അദ്ധ്യക്ഷനായി.
സെക്രട്ടറി ഷീന തോമസ്, ട്രഷറർ വർഗ്ഗീസ് വെളിയൻ, ഷിബു ആട്ടോക്കാരൻ, പീറ്റർ ആലങ്ങാട്ടുക്കാരൻ, ബിജു ചുള്ളി, ജോജു ചുള്ളി, തോമസ് മുക്കനാംപറമ്പിൽ,ബൈജു അറയ്ക്കൽ, മീന തുടിയൻ,
ബേബി വെളിയൻ, കൈക്കാരൻമാരായ ജോസ് വെട്ടുമാനയ്ക്കൽ, ഷിജു പഴേടത്ത്പറമ്പിൽ എന്നിവർ സംസാരിച്ചു.
201 ബൊഗൈൻ വില്ല തൈകളാണ് നട്ടത്.
Follow us on :
Tags:
More in Related News
Please select your location.