Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകാധിപത്യ പ്രവണതയ്ക്ക് തടയിട്ട വിജയം: ഇൻകാസ് ഒമാൻ

04 Jun 2024 22:26 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഇന്ത്യയിലെ ശതകോടി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകൾക്ക് ചിറകുമുളപ്പിക്കുന്ന ഉജ്ജ്വല തിരിച്ചുവരവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ ഇൻഡ്യ മുന്നണിയുടെ വിജയമെന്ന് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ്‌ അഡ്വ. എം കെ പ്രസാദ് പറഞ്ഞു. 


കേരളത്തിൽ യുഡിഫ് നേടിയ ഗംഭീര വിജയത്തിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തിരിച്ചുവരവിലുമുള്ള സന്തോഷം മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഇൻകാസ് ഒമാൻ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു.

എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ്, ഫീനിക്സ് പക്ഷിയെപ്പോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉയിർത്തെഴുന്നേറ്റതെന്ന് അഡ്വ. പ്രസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുവാൻ പോന്ന വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഇല്ലാതാക്കുവാനുള്ള ശ്രമത്തെയാണ് ഇൻഡ്യ മുന്നണി എതിർത്തുതോൽപിച്ചതെന്ന് വർക്കിംഗ്‌ പ്രസിഡന്റ്‌ നിയാസ് ചെണ്ടയാട് പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനെ എഴുതിത്തള്ളാൻ വെമ്പിയവർക്കുള്ള മറുപടിയാണ് ഈ തകർപ്പൻ തിരിച്ചുവരവെന്നും നമ്മുടെ ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും കാത്തുസംസാക്ഷിക്കുവാൻ കോൺഗ്രസ്സ് പ്രസ്ഥാനമുണ്ടെന്നുമുള്ള പ്രഖ്യാപനവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് വർക്കിംഗ്‌ പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ രാക്ഷ്ട്രീയം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിഭാഗീയ പ്രസംഗങ്ങളെയും പ്രചാരണങ്ങളെയും അതിജീവിച്ച് ജനാധിപത്യ വിശ്വാസികളുടെ മനസ്സുകളിൽ കയറിക്കൂടാൻ, രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളികളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും ശുഭകരമായ സന്ദേശം എന്ന് ഒഐസിസി /ഇൻകാസ് മിഡിൽ ഈസ്റ്റ്‌ കൺവീനർ സജി ഔസേഫ് പറഞ്ഞു.

ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി, ദേശീയ കമ്മിറ്റി നേതാക്കളായ റിസ്വിൻ ഹനീഫ്, അബ്ദുൾ കരീം, റെജി എബ്രഹാം, റിയാസ് എം. പി, അസീസ് കുറ്റിയാടി, അബ്ദുൾ റഷീദ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇൻകാസ് ഒമാൻ നേതാക്കളും പ്രവർത്തകരുമായ നിരവധിപേർ ആഘോഷപരിപാടികളിൽ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News