10 Jun 2024 14:07 IST
Share News :
വൈക്കം: തുറവൂർ - പമ്പ
ഹൈവേയുടെ ഭാഗമായ ഉദയനാപുരം നേരേകടവ് റോഡിൽ ചിറപ്പുറത്തെ പാലത്തിന്റെ സമീപം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് ഉദനാപുരം വാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി.
അപകടങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ മണ്ണ് ഒലിച്ച് പോയി വലുതാകുന്ന കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉദനാപുരം 16, 17-ാം വാർഡു കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ സമരം നടത്തിയത്. നേരേകടവിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിന്റെ സമീപ റോഡിലെ കുഴികളിൽ വാഴയും അടക്കാമരതൈയും നട്ടു. അപകട മുന്നറിയിപ്പ് നൽകാനായി കുഴിക്ക് സമീപം പ്ലാസ്റ്റിക് വീപ്പയും സ്ഥാപിച്ചു.
പ്രതിഷേധ സമരം ഭാരതീയ ദലിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് വി.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്‌തു. 17-ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് സി.ഉത്തമൻ, വാർഡ് മെമ്പർ രാധാമണി, എം. അശോകൻ, ആർ. മോഹനൻ ചായപ്പള്ളി, സുദേവൻ, സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.