07 Jun 2024 18:49 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:ലോകസഭ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശം നല്‍കി ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയവരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നൈനി,കടിക്കാട് എന്നീ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ അഞ്ച്‌പേരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റു ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൈബര്‍സെല്‍ അന്വേഷണം നടത്തിവരുകയാണന്നും,അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റു ഉണ്ടാകുമെന്നും വടക്കേക്കാട് എസ്എച്ച്ഒ ആര്‍.ബിനു അറിയിച്ചു.ഇത്തരത്തിലുളള സന്ദേശങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ശേഷം മാത്രമേ പ്രചരിപ്പിക്കാവൂ എന്നും,വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.