Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടുത്തുരുത്തിയിൽ മൂന്നുപേർ അറസ്റ്റിൽ.

09 Jun 2024 19:38 IST

- santhosh sharma.v

Share News :

വൈക്കം : ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ വീട്ടിൽ അഭിജിത്ത് രാജു (22), കല്ലറ മുണ്ടാർ നൂറ്റിപത്തുചിറ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അജിത്ത് പി.കെ (25), ഇടുക്കി ഉടുമ്പൻ ചോല, ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ ഓമനക്കുട്ടൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി മുട്ടുചിറ പുതുശ്ശേരിക്കര സ്വദേശിയായ യുവാവിനെ ഇവർ സംഘം ചേർന്ന് 

ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവ് എൻഎസ്എസ് ഹൈസ്കൂളിന് സമീപം വെച്ച് റോഡിൽ കാർ യാത്രക്കാരനോട് സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ ഇവർ യുവാവിനെ ചീത്ത വിളിക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിനെ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആളുകൾ ഓടികൂടിയതോടെ ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയുമായിരുന്നു. പരാതിയെ ത്തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കടുത്തുരുത്തി എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് .കെ, റോജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വോഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News