Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് ടീം ഇന്ത്യ. വീണ്ടും ലോസ്കോർ മാജിക്. പാക്കിസ്ഥാനെ തകർത്തു

10 Jun 2024 07:23 IST

- Enlight News Desk

Share News :

 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി. പാകിസ്ഥാന്റെ മറുപടി 20 ഓവറിൽ ഏഴിന് 113 റൺസിലൊതുങ്ങി. രണ്ടാം മത്സരവും പരാജയപ്പെട്ട പാകിസ്ഥാന്റെ സൂപ്പർ എട്ട് സാധ്യതകൾ പരുങ്ങലിലായി.

ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം ബൗളിം​ഗ് തിരഞ്ഞെടുത്തു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ പാകിസ്ഥാൻ ബൗളർമാർ കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞു. വൺഡൗണായി ക്രീസിലെത്തിയ റിഷഭ് പന്തിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 31 പന്തിൽ ആറ് ബൗണ്ടറികളുടെ സഹായത്തോടെ റിഷഭ് 42 റൺസെടുത്തു. അക്സർ പട്ടേൽ 20 റൺസും രോഹിത് ശർമ്മ 13 റൺസുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ ബൗളർമാരിൽ നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിം​ഗിൽ മികച്ചതുടക്കം നേടിയ പാക്കിസ്ഥാൻ പിന്നീട് താളം തെറ്റി. ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ എന്നിവർ 13 റൺസെടുത്ത് പുറത്തായി. നാലാമനായി 30 റൺസെടുത്ത മുഹമ്മദ് റിസ്വാൻ പുറത്തായതോടെയാണ് കളി മാറിയത്. പിന്നീട് പാക് സംഘത്തെ പിടിച്ചുനിർത്താൻ ഇന്ത്യ ബൗളർമാർക്ക് കഴിഞ്ഞു. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ മൂന്നും ഹാർദ്ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തു. ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനുമേൽ ഇന്ത്യയുടെ ഏഴാം വിജയമാണിത്. 

Follow us on :

More in Related News