08 Jun 2024 10:12 IST
Share News :
ഡൽഹി ∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.15നാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെത്തുടർന്ന് മോദി ഇന്നലെ വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്തു രാഷ്ട്രപതി, മോദിക്കു നൽകി. തുടർന്നു സർക്കാരുണ്ടാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. വിവിധ രാഷ്ട്രനേതാക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കും. ഘടകകക്ഷികളിൽനിന്നുൾപ്പെടെ ഏതാനും മന്ത്രിമാരും നാളെ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽനിന്ന് സുരേഷ് ഗോപി മന്ത്രിയായേക്കും. രാജീവ് ചന്ദ്രശേഖറിന്റെ പേരും ഉയർന്നിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.