08 Jun 2024 16:20 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻ്റിന് സമീപമുള്ള ആടേലിപ്പാടത്ത് പതിറ്റാണ്ടുകളായി അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ദുർഗ്ഗന്ധം വമിക്കുന്ന മലിനജലം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ രോഗഭീതിയിൽ. സമീപവാസികളുടെ പുരയിടങ്ങളിലക്ക് ഒഴുകിയെത്തുന്ന ഈ മലിനജലം കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും ഇറങ്ങി വലിയ സാംക്രമിക രോഗങ്ങൾ വരെ പടർന്നു പിടിക്കാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിൻ്റെ ആസ്ഥിയിലുള്ള ഇടത്തോടുകൾ പല ഭാഗത്തും കയ്യേറ്റം മൂലം നികന്ന് പോയതിനെ തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതിനാൽ സമീപ പുരയിടങ്ങളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ആടേലിപ്പാടം ശുചീകരിച്ച് അവിടെ നിന്നും എത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് കാന താഴ്ത്തിയും
തോട് കൈയ്യേറ്റം ഒഴിപ്പിച്ചും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാണമെന്ന് ആവശ്യം ശക്തമാണ്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ ഇതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നും കാലവർഷം ശക്തമാകുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകുന്നതിനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാർ പറയുന്നു.
Follow us on :
Tags:
Please select your location.