03 Jun 2024 17:07 IST
Share News :
തൃശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ മുൻ ദേവസ്ഥാനാധിപതി ദാമോദര സ്വാമിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന ശതദിന നൃത്തോത്സവത്തിന്റെ 87-ാം ദിവസം കഥകിൽ ജയ്പൂർ ഖരാനയുടെ മാസ്മരിക നൂപുരധ്വനി. ഗുരു ഡൽഹി രാജേന്ദ്ര ഗാംഗാനിയുടെ ശിഷ്യരായ അനഘ വാര്യർ, അനന്യ കൌർ, സ്വരളി ദേശ്പാൺഡേ എന്നിവർ ശിവസ്തുതിയും, തക്കാർ, ചക്ര, ധമാർ, കൂടാതെ സർഗ്ഗവും അഭിനയ പ്രധാനമായ ഗംഗാനി ചിട്ട ചെയ്ത തുമ്രിയും പ്രേക്ഷക മനസ്സിനെ പിടിച്ചിരുത്തി. .ദേവസ്ഥാനാധിപതി ഡോ. ഉണ്ണിസ്വാമികൾ കലാകാരികൾക്ക് പ്രശസ്തി പത്രവും ശില്പവും നൽകി ആദരിച്ചു.
Follow us on :
More in Related News
Please select your location.