10 Jun 2024 17:20 IST
Share News :
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് ലഭിക്കും.
ഇടതുമുന്നണിയുടെ രണ്ട് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിനും സി.പി ഐക്കും നൽകും. സി.പി.എം സീറ്റ് എറ്റെടുക്കുന്നില്ല. ഈ സീറ്റാണ് മാണിവിഭാഗത്തിന് നൽകുന്നത്. ഇതോടെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി വീണ്ടും രാജ്യസഭാ എം.പിയാകും. രാജ്യസഭാ സീറ്റ് എന്നാല്‍ രാജ്യസഭാ സീറ്റ് തന്നെയാണെന്നും പകരം മറ്റൊരു പദവി എന്ന ചര്‍ച്ച ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം ജോസ് കെ മാണ പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് സി പി എം ഇന്ന് തീരുമാനം എടുക്കുകയായിരുന്നു.
Follow us on :
Tags:
Please select your location.