05 Jun 2024 20:23 IST
Share News :
ചെറുതോണി: അമ്മായിഅമ്മയുടെയും ഭാര്യാ സഹോദരൻ്റെ കുഞ്ഞിൻ്റെയും ദേഹത്ത് പെട്ട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു. പൈനാവ് 56 കോളനിയിൽ താമസിക്കുന്നെ കൊച്ചു മലയിൽ അന്നക്കുട്ടി (62) അന്നക്കുട്ടിയുടെ മകൻ ലിൻസിൻ്റെ മകൾ ലിയ (രണ്ടര )എന്നിവരുടെ ദേഹത്താണ് പെട്രേൾ ഒഴിച്ച് തീ കൊളുത്തിയത്..ഉച്ച കഴിഞ്ഞ് 3:30 മണിക്കാണ് സംഭവം നടക്കുന്നത്. മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്. സംഭവത്തിന് ശേഷം സന്തോഷിൻ്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതൻ്റെ വീട്ടിലാക്കി ഫോണുപേക്ഷിച്ച് സന്തോഷ് ഒളിവിൽ പോവുകയായിരുന്നു. പൊളളലേറ്റ അന്നക്കുട്ടിയെയും ലിയയേയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടോളും ലൈറ്ററും കയ്യിൽ കരുതിയാണ് സന്തോഷ് വീട്ടിലെത്തിയത്. അന്നക്കുട്ടി പേരക്കുട്ടിയായ ലിയയെ കയ്യിൽ എടുത്തിരിക്കുകയായിരുന്നു. വീടിനുള്ളിലായിരുന്ന അന്നക്കുട്ടി പുറത്ത് ചാടി ബഹളം വക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതിനിടയിലാണ് പ്രതി ഓടി രക്ഷപെട്ടത്. വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കൾ കാറിൽ ചെറുതോണിയിലെത്തി അഞ്ചുമണിയോടെ സന്തോഷിൻ്റെ സഹോദരൻ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ ചെറുതോണിയിൽ നടത്തുന്ന അമ്പാടി ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടലിൻ്റെ മുൻഭാഗത്തെ ഗ്ലാസും, പാകം ചെയ്ത് വച്ചിരുന്ന ആഹാര സാധനങ്ങളും ഹോട്ടൽ ഉപകരണങ്ങളും അടിച്ചു തകർത്തു. അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കൽ കേ േ ളജിൽ പ്രാഥമിക ചികിത്സ നല്കിയ ശേ ഷം കേ ാാട്ടയം മെ ഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സന്തോഷിൻ്റെ ഭാര്യ പ്രിൻസി ഇറ്റലിയിൽ നേഴ്സായി ജോലി ചെയ്യുകയാണ്. പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നല്കണമെന്നും ആവശ്യപ്പെട്ടാണ് സന്തോഷ് പ്രകോപിതനായത്
Follow us on :
More in Related News
Please select your location.