09 Jun 2024 23:23 IST
Share News :
മസ്‌കറ്റ്: ഉന്നത വിദ്യാഭ്യാസത്തിന് മാർക്കും, ഗ്രേഡുമല്ല മറിച്ച് വിദ്യാർത്ഥികളുടെ അഭിരുചിയാണ് മാനദണ്ഡമാക്കേണ്ടതെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും, മസ്‌കറ്റ് കെ.എം,സി.സി പ്രസിഡന്റുമായ അഹമ്മദ് റയീസ് പറഞ്ഞു.
മസ്‌കറ്റിൽ നിന്ന് ഈ വർഷം പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മുൻ വിദേശകാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന്റെ പേരിൽ മസ്‌കറ്റ് കെഎംസിസി വുമൺ ആൻഡ് ചിൽഡ്രൻ വിങ്ങ് ഏർപ്പെടുത്തിയ ഇ അഹമ്മദ് എഡ്യു എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അഹമ്മദ് റയീസ്.
ഓരോ വിദ്യാർത്ഥിക്കും തന്റേതായ അഭിരുചി ഉണ്ട് എന്നാൽ അത് പ്രകടിപ്പിക്കാനുള്ള അവസരം നൽകാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും അതോടൊപ്പം മുന്നോട്ടുള്ള യാത്രയിൽ അവസാനം വരെ കൂടെയുണ്ടാകും എന്നുള്ള സന്ദേശം മക്കൾക്ക് നൽകാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും അഹമ്മദ് റയീസ് കൂട്ടിച്ചേർത്തു.
റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങിനു മുന്നോടിയായി പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡൻസ് ടീച്ചറുമായ ടി . മുജീബ് (CEO IHRDH) ന്റെ മോട്ടിവേഷൻ ക്ലാസ്സും ഉണ്ടായിരിന്നു.
മസ്‌കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റയീസ്, ബദർ അൽ സമ മാനേജിങ് ഡയറക്ടർ ഡോ. പി എ മുഹമ്മദ്, മസ്‌കറ്റ് കെഎംസിസി സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പിടികെ ഷമീർ, ഹുസൈൻ വയനാട്, കെഎംസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ബദർഅൽസമ സിഇഒ സമീർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം സിറാജ് തുടങ്ങിയവർ പങ്കെടുത്തു.
പവിത്ര രാജേഷ് മേനോൻ അവതരിപ്പിച്ച വയലിൻ കച്ചേരിയും ഉണ്ടായിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.