10 Jun 2024 00:56 IST
Share News :
സൊഹാർ: മലബാർ പാരീസ് ഹോട്ടൽ ഹാളിൽ നടന്ന രൂപീകരണ യോഗത്തോടെ സോഹാർ ലിറ്റററി ഫോറം (SLF) നിലവിൽ വന്നു. കെ ആർ പി വള്ളികുന്നം, ഡോക്ടർ റോയ്, ഡോക്ടർ ഗിരീഷ് നാവത്ത്, എ. മനോജ് കുമാർ, വിനോദ് നായർ, സി കെ സുനിൽകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
സാഹിത്യ ചര്‍ച്ചകള്‍, കവിയരങ്ങുകള്‍, പുസ്തക പരിചയം, പ്രശസ്തരായ മലയാള സാഹിത്യകാരന്മാരുടെ പേരില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക നാട്ടിലെയും വിദേശത്തെയും മുന്‍നിര എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങൾ നല്‍കുക തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഹാര്‍ ലിറ്റററി ഫോറം നിലവില്‍ വന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും, അഡ്വൈസറി ബോർഡിനെയും യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്: കെ ആർ പി വള്ളികുന്നം, ജനറൽ സെക്രട്ടറി: സി കെ സുനിൽ കുമാർ, ട്രഷറർ: ജിമ്മി സാമൂവൽ, വൈസ് പ്രസിഡണ്ട്: ജയൻ മേനോൻ, ജോയിന്റ് സെക്രട്ടറിമാർ: മിനി സൂസൻ, വിനീത വിനോദ്, ഹസിത ഷറഫുദീൻ. അഡ്വൈസറി ബോർഡ് മെമ്പർമാരായി ഡോക്ടർ റോയ്, എ.മനോജ് കുമാർ, ഡോക്ടർ ഗിരീഷ് നാവത്ത്, റഫീഖ് പറമ്പത്ത് എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ ചുമതലയേറ്റ ചടങ്ങിൽ ശ്രീമതി ഷംനസന്ദേശ് പ്രാർത്ഥനആലപിച്ചു. മുതിർന്ന അംഗം ശ്രീമതി ശാന്തമ്മ ജി. പിള്ള നിലവിളക്ക്കൊളുത്തി, കേക്ക് മുറിച്ചു. ഡോ. ആവണി മനോജ് കവിത ആലപിച്ചതും ദിയമോളുടെ കഥപറച്ചിലും ചടങ്ങിന് മാറ്റ് കൂട്ടി.
ഡോ. റോയ്, ഡോ. ഗിരീഷ് നാവത്ത്, എ. മനോജ് കുമാർ, വിനോദ് നായർ, സി കെ സുനിൽകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.