Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂനമ്മാവിൽ സ്കൈലൈൻ സ്വർഗം പണിയുന്നു

23 May 2024 21:12 IST

- Enlight News Desk

Share News :

കൊച്ചി; കൊച്ചിയിലൊരു വീട് പണിയാൻ ആലോചിക്കുന്നവർക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അവസരമാണ്സ്കൈലൈൻ നൽകുന്നത് എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. സിറ്റിയുടെ ബഹളങ്ങളിൽ നിന്നും മാറി എന്നാൽ സിറ്റിയിൽ നിന്നും ഉറക്കെ വിളിച്ചാൽ കേൾക്കാൻ പ്രാപ്തമായ ദൂരത്തിൽ സ്വന്തം സ്ഥലത്ത് സ്വന്തം സ്വപ്നങ്ങളിലെന്ന പോലെ ഒരു വീട്.

നിങ്ങളുടെ സമയത്തിനും, സാമ്പത്തികത്തിനും അനുസൃതമായി നിങ്ങൾക്ക് തന്നെ പണിയാനുള്ള അവസരം.

സ്കൈലൈൻ ഹെക്ടേർസ് എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഡവലപ്പ്ഡ് പ്ലോട്ടുകൾ എന്ന നൂതന ആശയമാണ് സ്കൈലൈൻ മുന്നോട്ട് വെക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളിയുടെ വീടെന്ന ആശയത്തിന് നിറം കൊടുത്തവരാണ് സ്കൈലൈൻ

കൊച്ചിയുടെ ആകാശത്തേക്ക് നോക്കിയാൽ സ്കൈലൈൻ കാണാം എന്ന കളിവാക്കുപോലുമുണ്ട് മലയാളികൾക്കിടയിൽ. 

അത്രയേറെ ഈ മേഖലയിലെ വിശ്വസ്ഥരാണ് സ്കൈലൈൻ എന്ന ഈ ബ്രാന്റ്.

സ്കൈലൈൻ ഹെക്ടേർസ് എന്നത് ഒരു നൂതന ആശയമാണ്.

ഫ്ലാറ്റുകളിൽ നിന്നും തിരക്കുകളിൽ നിന്നും മാറി കുടംബത്തോടൊപ്പം സുരക്ഷിതവും, അതിലേറെ ആനന്ദകരവുമായി ജീവിക്കണമെന്നതാണ് മലയാളിയുടെ കൊതി.

ഈ അഭിരുചിയേയാണ് കുറഞ്ഞ ചിലവിൽ ഇവർ സാക്ഷാത്കരിക്കുന്നത്.

സുരക്ഷിതമായ അന്തരീക്ഷത്തിൽ ക്ലബ്ബ് ഹൗസ്, സിമ്മിം​ഗ് പൂൾ, ഹെൽത്ത് ക്ലബ്ബ്, മൾട്ടി പർപ്പസ് ഹാൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, ജലം, വൈദ്ധ്യുതി, റോഡുകൾ, പൂന്തോട്ടം, മികച്ച സെക്യൂരിറ്റി എന്നി സൗകര്യങ്ങളുള്ള ഇവിടെ നിങ്ങൾക്ക് നാല് സെന്റ് മുതൽ ആവശ്യമുള്ളയത്ര സ്ഥലം വാങ്ങാം.

ഇവിടെ നിങ്ങളുടെ മനസ്സിലുള്ളതെങ്ങിനെയോ അങ്ങിനെ ഒരു വീട് പണിയാം. അത് നിങ്ങളുടെ സമയത്തിനനുസരിച്ച്.

ഇനി ഒരു ലോകോത്തര ഡിസൈനിലുള്ള വീടാണ് നിങ്ങളാ​ഗ്രഹിക്കുന്നതെങ്കിൽ അത് സ്കൈലൈൻ തന്നെ ഏറ്റെടുക്കും. 

80 ലക്ഷം മുതൽ ഒരു കോടി വരെയാണ് ചിലവ്.

എറണാകുളത്തും, കോട്ടയത്തും നിലവിൽ ഈ ആശയം പ്രാവർത്തികമായി കഴിഞ്ഞു.

മാറുന്ന കാലത്ത് മലയാളിയുടെ മനസ്സറിഞ്ഞുള്ള ആശയങ്ങളാണ് സ്കൈലൈനിന്റെ പുതിയ തലമുറകൾ പരിചയപെടുത്തുന്നത്.

കൂനമ്മാവിലെ സ്വർ​ഗഭവനത്തിന്റെ ബുക്കിം​ഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.



Follow us on :

More in Related News