16 May 2024 20:42 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:ചമ്മന്നൂർ സ്റ്റുഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാമത് ജമാൽ മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് മെയ് 18-ന്(ശനിയാഴ്ച്ച) നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് വോളിബോൾ മത്സരം നടത്തുന്നത്.ഏകദിന ഫ്ലഡ് ലൈറ്റ് ടൂർണമെന്റിൽ നാല് ടീമുകളാണ് പങ്കെടുക്കുന്നത്.പി.എം.എം സ്പോർട്സ് ക്ലബ്ബിന് വേണ്ടി ക്രൈസ്റ്റ് കോളേജ് ടീം ഇരിഞ്ഞാലക്കുടയും,യൂത്ത് വിങ് ആറ്റുപുറം ക്ലബ്ബിനുവേണ്ടി എസ്എൻജിസി ചേലന്നൂരും,യുവപ്രതിഭ കോക്കൂരിന് വേണ്ടി കേരള യൂണിവേഴ്സിറ്റി സ്റ്റാർസ് ടീമും പ്രിന്ററി കുന്നംകുളത്തിന് വേണ്ടി എസ്എച്ച് കോളേജ് തേവരെയും കളിക്കളത്തിൽ ഇറങ്ങും.കൂടാതെ തിരൂര് പിഎഫ്എ മാസ്റ്റേഴ്സ് പൊയിലിശ്ശേരിയും,ലീഡേഴ്സ് സ്റ്റുഡൻസ് ക്ലബ്ബും തമ്മിൽ സൗഹൃദ മത്സരവും ഉണ്ടാകും.വൈകിട്ട് 6-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കാലിക്കറ്റ് ഹീറോസ് കോച്ചും മുൻ ഇന്ത്യൻ താരവുമായ കിഷോർ കുമാർ ഉദ്ഘാടനം ചെയ്യും.ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ.സാംബശിവൻ വിശിഷ്ട അതിഥിയാകും.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ,അമൽ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ എ.കെ.അലി,പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ,ഐപി അബ്ദുൽ റസാഖ്,എ.മുഹമ്മദാലി തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് വേദിയിൽ മുൻ കാല വോളിബോൾ കളിക്കാരായ എ.വൈ.കുഞ്ഞുമൊയ്തു,അഡ്വ.ഖാലിദ് അറക്കൽ,സി.കെ.യൂസഫ്,കെ.കുഞ്ഞുമുഹമ്മദ്,കെ.ബദർ തുടങ്ങിയവരെ ആദരിക്കും.ഭാരവാഹികളായ അഷ്കർ അറക്കൽ,പി.എം.സൈനുദ്ദീൻ,കെ.മജീദ്,വാപ്പു വലിയകത്ത്,ജമാൽ വലിയകത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.