10 Jun 2024 02:15 IST
Share News :
മസ്‌കറ്റ്: ഒമാൻ എയറും സലാം എയറും തമ്മിലുള്ള പങ്കാളിത്തം ഒമാനിലും പുറത്തും യാത്രക്കാർക്ക് വിപുല യാത്രാ ഓപ്ഷനുകൾ നൽകും. കോഡ്ഷെയർ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഒമാൻ എയർ - സലാം എയർ അധികൃതർ അടുത്തിടെ യോഗം ചേർന്നിരുന്നു.
ആദ്യ ഘട്ടമായി ജൂലൈ നാല് മുതൽ ഒമാൻ എയറിന്റെ നെറ്റ്‌വർക്കുമായി ബന്ധപ്പെടുന്ന സലാം എയറിന്റെ തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പിന്നീട് കൂട്ടിച്ചേർക്കും.
ഇരു എയർലൈനുകളും തമ്മിലുള്ള പങ്കാളിത്തം ദേശീയ വിമാനക്കമ്പനികൾ എന്ന നിലയിലുള്ള തങ്ങളുടെ ഭാവി സാധ്യതകളെക്കുറിച്ചും ഒമാന്റെ 2040 വിഷന്റെ ഭാഗമായി രാജ്യത്തിന്റെ ടൂറിസം ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പൊതു പ്രതിബദ്ധതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ എയർലൈനുകൾ ചർച്ച ചെയ്തു.
Follow us on :
Tags:
Please select your location.