23 May 2024 07:29 IST
Share News :
ഡാബിസി സംഗീത മഴയിൽ കോഴിക്കോട്
കോഴിക്കോട്- റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ബിസിനസ് കോൺക്ലേവ് - മൈ ബിസിനസ് മൈ ഫ്യൂച്ചർ സമാപിച്ചു. ബിസിനസ് രംഗത്ത് വിജയം വരിച്ചവരുടെ അനുഭവങ്ങൾ പങ്കിടൽ, പാനൽ ചർച്ചകൾ, റൗണ്ട് ടേബിൾ നെറ്റ് വർക്കിംഗ്, ബിസിനസ് സെമിനാര്് തുടങ്ങിയവ കോൺക്ലേവിന്റെ ഭാഗമായി നടന്നു. 21-ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ ഉദ്ഘാടനംചെയ്തു. അന്നേ ദിവസം ഗായിക സിതാരയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക് നൈറ്റുമുണ്ടായിരുന്നു.
22ന് ആർ.എം.ബി. കാലിക്കറ്റ് ചെയർമാൻ ഇ.ബി. രതീഷ് കുമാർ ഉദ്ഘാടനംചെയ്തു. റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡൻറ് കെ.വി. സവീഷ് അധ്യക്ഷനായി. സി.എ സ്.ഡബ്ല്യു.എ. മാനേജിങ് ഡയറക്ടർ കെ. നിതിൻ ബാബു, ടാക്സ് ആൻഡ് കസ്റ്റംസ് അസി. കമ്മിഷണർ പി. ഉണ്ണികൃഷ്ണൻ ശ്യാംജിത്ത്, ബിസിനസ് സെമിനാറിൽ ഇൻകം ടാക്സ് അസി. ഡയറക്ടർ വി.എം. ജയ ദേവൻ, രഞ്ജിത്ത് ബാബു, എൽഐസി കോഴിക്കോട് സീനിയർ ഡിവിഷനൽ മാനേജർ ബി അജീഷ് എന്നിവർ സംസാരിച്ചു. ഡാബിസി മ്യൂസിക് നൈറ്റ് കോഴിക്കോടിന് ആവേശമായി. കൂടാതെ രണ്ടു ദിവസങ്ങളിലായി നടന്ന ബിസിനസ് എക്സോ ആകർഷകമായി
Follow us on :
Tags:
More in Related News
Please select your location.