10 Jun 2024 18:18 IST
Share News :
പീരുമേട്:
വണ്ടിപ്പെരിയാർ അരണക്കൽ മൗണ്ട് എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ മേയാനിറങ്ങിയ
പശുവിനെയാണ് പുലി കൊന്നത്.
തോട്ടം തൊഴിലാളിയായ സുശീന്റെ ആറ് വയസ്സ് പ്രായമുള്ള പശുവിനെയാണ് ചത്ത നിലയിൽ കണ്ടത്.ഞായറാഴ്ച പുലർച്ചേ തോട്ടത്തിലൂടെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന എസ്റ്റേറ്റ് ജീവനക്കാരനാണ് പുലിയെ ഈ ഭാഗത്ത് കണ്ടതായി പറയുന്നത്. പാൽവിൽക്കുന്നതാണ് സുശീന്റെ പ്രധാന വരുമാനം. പശുവിനെപുലിപിടിച്ചതോടെ ജീവിതംപ്രതിസന്ധിയിലായിരിക്കുകയാണ് .അര ലക്ഷത്തിലധികം രൂപ വിലകൊടുത്തു വാങ്ങിയ പശുവിനെയാണ് പുലികൾ കൊന്നതെന്ന് ഉടമ പറയുന്നു
പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് അരണക്കൽ എസ്റ്റേറ്റ്. ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ, പുലി എന്നിവ കൊന്നൊടുക്കിയത്..
. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് മുറിഞ്ഞപുഴ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി.
പശുവിൻ്റെ ജഢം പോസ്റ്റുമോർട്ടം നടത്തി സംസ്ക്കരിച്ചു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പുലിയെ കണ്ടെത്താനായില്ലങ്കിലും പല ഭാഗത്തും ഒന്നിലധികം പുലികളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.