05 Jun 2024 10:52 IST
Share News :
മുക്കം: മൺസൂൺ വരവിന് മണിക്കൂറുകൾ ബാക്കിയിരിക്കെ ദേശം താണ്ടി വയലുകളിലെത്തിയ ദേശാടന ജല പക്ഷികൾ കാഴ്ച്ചചകളുടെ വർണ്ണ വിരുന്നൊരുക്കുന്നു. അരിവാൾ കൊക്കൻ, ഇരട്ട കൊക്കൻബകം തുടങ്ങി പക്ഷികൾ കൂട്ടത്തോടെ ചേന്ദമംഗല്ലൂർ പാടങ്ങളിൽ വിരുന്നെത്തിയത്.തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കണ്ട് വരുന്ന ജലപക്ഷികളാണ് കഴിഞ്ഞ ദിവസം വരവു തുടങ്ങിയത്.സമീപ പ്രദേശങ്ങളായ പുൽപ്പറമ്പ് ,ആറ്റുപുറം ,നായർക്കുഴി, പൊറ്റശ്ശേരി, മണാശ്ശേരി, കൂളിമാട് എന്നിവിടങ്ങളിലെ വയലുകളിലാണ് പക്ഷികൾ എത്തി തുടങ്ങിയത്.സാധാരണ ഇടവപാതിയോടെ കേരളത്തിലെ വയലുകളെ ലക്ഷ്യമിട്ട് ദേശങ്ങൾ താണ്ടി നിരവധി വിഭാഗത്തിലുള്ള ജലപക്ഷികൾ എത്താറുള്ളത്. ഇക്കുറി അൽപ്പം വൈകിയാണ് സാന്നിധ്യം പ്രകടമായത്. ഒരോ ജനുവരി മാസത്തിലും ജല പക്ഷികൾ വരാറുണ്ട്.ഇവർ മാർച്ചോടെ കുഞ്ഞുങ്ങളുമൊത്ത് യാത്ര തിരിക്കുന്നത്. രണ്ടാം ഘട്ടമായാണ് കാലവർഷത്തിൻ്റെ അറിയിപ്പോടെയുള്ള ഇടവപാതിയിൽ ജല പക്ഷികൾ എത്തുന്നത്. കണ്ണിന് കുളിർമ്മ നൽകുന്ന മനോഹര കാഴ്ച്ചയാണ് ജല പക്ഷികൾ ഗ്രാമങ്ങൾക്ക് സമ്മാനിക്കുന്നത്. കൂട്ടമായിട്ടുള്ള പറക്കലും, വയലുകളിലെ കുഞ്ഞുമത്സ്യങ്ങളെ ഓടി നടന്നുള്ള പിടുത്തവും കാഴ്ച്ചയ്ക്ക് ഹൃദ്യമാക്കുo. കൊറ്റിവർഗ്ഗക്കാരായ ജലപക്ഷികളുടെ . വെള്ളയും, കറുപ്പും മഞ്ഞയും ചേർന്നുള്ള തിളക്കമാർന്ന തൂവലുകൾ വയലുകളിലെ ഇരുണ്ട പച്ചപ്പിൽ കാഴ്ച്ചയുടെ വസന്തം തന്നെ തീർക്കുകയാണ്. ചിന്നമുണ്ടി, പെരുമുണ്ടി, ചായ മുണ്ടിയും വയലുകളിൽ വരവറിയിച്ചിട്ടുണ്ട്. അരി വാൾകൊക്കൻ പക്ഷികളാണ് കഴിഞ്ഞ ദിവസം കൂടുതലായി എത്തിയിട്ടുള്ളത്. താഴോട്ട് വളഞ്ഞ മൊട്ടതലയും, നീണ്ട കഴുത്ത് മൊക്ക കണ്ട് ആസ്വദിക്കുന്നവർ നിരവധിയാണ് . ചായ മുണ്ടിയുടെ നീണ്ട മെലിഞ്ഞ കഴുത്തും ശരീരത്തിലെ മഞ്ഞയും തവിട്ട് നിറവും മഞ്ഞ കണ്ണും ഇമ്പമാർന്നതാണ്. കാലി മുണ്ടിയുടെ ഇടയ്ക്കുള്ള വർണ്ണമാറ്റവും ശ്രദ്ധേയമാണ്. ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടുന്ന സംഘത്തെ കൊടിയത്തൂർ കാരകുറ്റിയിൽ നിന്ന് കഴിഞ്ഞ മാസം പിടികൂടിയ സംഭവം വാർത്താ മാധ്യമങ്ങളിൽ വലിയ വാത്തയായിരുന്നു. ദേശം താണ്ടിയെത്തുന്ന ഉത്തരം ജല പക്ഷികൾക്ക് നിർഭയം ചിറകടിച്ച് വിഹരിക്കാനാവണം.
Follow us on :
Tags:
Please select your location.