07 Jun 2024 18:42 IST
Share News :
അങ്കമാലി: മലയാറ്റൂരിലെ രണ്ട് കുട്ടികളായ ഡാനിൽ കെ.ബിജുവും, ലിയോൺ ഷിനോജും ശനിയാഴ്ച്ച പോളണ്ടിൽ നടക്കുന്ന അണ്ടർ 10 ഇന്റർനാഷ്ണൽ ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കളിക്കും. ഇവർ അടങ്ങുന്ന സംഘം പോളണ്ടിലെത്തി. ഇന്റർനാഷ്ണൽ ക്ലബ് അണ്ടർ 10 ഫുട്ബോൾ ചാപ്യൻഷിപ്പായ സോക്കോളിക്ക് കപ്പ് മത്സരത്തിലാണ് ഇവർ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ അംഗങ്ങളാണ് ഇവർ. ശനി ഞായർ ദിവസങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രമുഖ ടീമുകളുമായാണ് ഇവർ ഏറ്റുമുട്ടുന്നത്. ബാഴ്സലോണ, യുവന്റസ്, ലിവർപൂൾ തുടങ്ങിയ ടീമുകൾ അണി നിരക്കുന്ന ടൂർണമെന്റാണ് സോക്കോളിക്ക് കപ്പ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 15 അംഗ ടീമിൽ 11 പേർ കേരളത്തിൽ നിന്നുള്ളവരും 4 പേർ ബെംഗളൂരുവിൽ നിന്നുമാണ്. 130 ക്ലബ്ബുകൾ പങ്കെടുത്ത ട്രയൽസിൽ നിന്നാണ് ഇവർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മലയാറ്റൂർ ജിനോസ് ഫുട്ബോൾ അക്കാദമിയിലാണ് ഡാനിലും, , ലിയോണും ഫട്ബോളിൽ പരിശീലനം നേടുന്നത്. മലയാറ്റൂർ കണ്ണോത്താൻ ഷിജുവിന്റെയും ജിഷയുടെയും മകനാണ് ഡാനിൽ. നടുവട്ടം പാലമറ്റം ഷിനോജിന്റെയും റിന്റിയുടെയും മകനാണ് ലിയോൺ.
ലിയോൺ കിടങ്ങൂർ ഓക്സീലിയം സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയും, ഡാനിൽ ചെങ്ങൽ സെന്റ് ജോസഫ് സ്‌കൂൾ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.
Follow us on :
Tags:
Please select your location.