08 Jun 2024 07:46 IST
Share News :
മസ്കറ്റ്: ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ഇന്ന് പുലർച്ചെ 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് യാത്ര തിരിച്ചു.
ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറായ ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് സംഘത്തെ നയിക്കുന്നത്.
സുബഹി നമസ്‌കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകൾ പൂർത്തിയാക്കിയാണ് സംഘം യാത്ര തിരിച്ചത്.
ഈ വർഷം ഒമാനിൽനിന്ന് അഞ്ഞൂറ് വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതിൽ ഇരുനൂറ്റി അമ്പത് പേർ അറബ് വംശജരാണ് ബാക്കി വരുന്ന ഇരുനൂറ്റി അമ്പത് പേരിലാണ് മറ്റ് രാജ്യങ്ങളിലെ വിദേശികൾ ഉൾപ്പെടുന്നത്. ഇതിൽപ്പെട്ട അറുപത് മലയാളികളുമായാണ് സുന്നി സെൻറർ യാത്ര പുറപ്പെട്ടത്.
വിഭിന്ന സ്വഭാവ സവിശേഷതകൾ ഉള്ള ആളുകളുമായും, ദേശക്കാരുമായും ഇടപഴകുമ്പോൾ നാം ലോകത്തെ തന്നെ അറിയുകയാണെന്ന് എൻ. മുഹമ്മദലി ഫൈസി ഹജ്ജാജിമാരെ ഉദ്‌ബോധിപ്പിച്ചു.
ഹജ്ജാജിമാർക്ക് ബന്ധുക്കളും, സുഹൃത്തുക്കളും ആനന്ദാശ്രുക്കളോടെ യാത്രാമംഗളങ്ങൾ നേർന്നു.
ഹജ്ജിനു പോകുന്നവർക്കും, യാത്രയപ്പിനു വന്നവർക്കുമായി ചായയും, മധുരപലഹാരങ്ങളും പഴവർഗങ്ങളും, മറ്റു സഹായങ്ങളും നൽകി എസ് .കെ.എസ്സ്.എസ്സ്.എഫ് റൂഒവി ഏരിയ പ്രവർത്തകർ സജീവമായിരുന്നു.
നേരെത്തെ ഹജ്ജിനു പോകുന്നവർക്ക് എല്ലാ സഹായകരണങ്ങളും സുന്നീ സെന്റിന്റെ ഹജ്ജ് സെൽ ചെയ്ത് കൊടുത്തതായി കോർഡിനേറ്റർ ഷാജുദീൻ പറഞ്ഞു. മസ്കത്ത് സുന്നി സെന്ററിന് കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസ്സും സംഘടിപ്പിച്ചിരുന്നു, സക്കീർ ഹുസൈൻ ഫൈസി, മുഹമ്മദലി ഫൈസി , ഡോക്ടർ അബ്ദുൽസലാം ബഷീറും എന്നിവരായിരുന്നു വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തിരുന്നത്.
COURTESY:
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.