10 Jun 2024 15:38 IST
Share News :
മുക്കം :മലബാറിൻ്റെ മാപ്പിളപ്പാട്ടുകാരൻ സി.വി.എ കുട്ടി ചെറുവാടിക്ക് നാടിൻ്റെ പ്രൗഢമായ വരവേൽപ്പ് നൽകി. മുക്കം സഹൃദയ വേദിയാണ് ആദരവ് നൽകിയത്. മാപ്പിളപ്പാട്ട് രചന, സംവിധാനം, ആലാ
പനം, ,കലോത്സവങ്ങളിൽ വിധികർത്താവ് തുടങ്ങിവയിൽ മികച്ച സംഭാവന നൽകി അര നൂറ്റാണ്ട് പിന്നിടുന്ന ധന്യമായ നിമിഷത്തിലാണ് സഹൃദ വേദി പ്രവർത്തകർ സ്വീകരണം നൽകിയത്. ആസ്വദക മനസ്സുകളെ ആവേശഭരിതമാക്കുന്ന തൻ്റെ ഒട്ടേറെ
കാസറ്റുകൾ പുറത്തിറ
ക്കിയാണ് നാട്ടിലും, വിദേശ രാജ്യങ്ങളിലും അക്കാലത്ത് ശ്രദ്ധ തേടിയത്.പിന്നീട് സി.ഡികളിലേക്ക് മാറിയും, തുടർന്ന് പുതുമയുടെ സാങ്കേതിക സംവിധാനത്തിലൂടെ മാപ്പിളപ്പാട്ട് ആസ്വദകരുടെ കരങ്ങളിലേക്ക് തനിമ ചോർന്ന് പോകാതെ സംഗീത ആലാപന കൈമാറി.ആ ഇന്നലകളിൽ പാടി തിമിർത്ത ഒരോ ഇശലുകൾ ഇന്നും നടെങ്ങും അനുരണമായി തുടരുകയാണ്.സി.വി എം കുട്ടി ചെറുവാടി ആൻ്റ് പാർട്ടി എന്ന പേരിൽ അദ്ദേഹത്തിൻ്റെ മാപ്പിളപ്പാട്ട് കലാവിരുന്ന് രാജ്യത്തിനകത്തും പുറത്തും നിരവധി വേദി
കളിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഗായകരേയും കണ്ടെത്തി അവർക്ക് നേരിട്ടും, വേദികൾ ഒരുക്കിയും മാപ്പിളപ്പാട്ടും, മാപ്പിള കലകളെയും പ്രോത്സാഹിപ്പിക്കുന്നതിലും എപ്പോഴും മുന്നിലായിരുന്നു.സൗഹൃദ വേദി ചെയർമാനും ആഗ്രോ ഇൻറസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ
വി.കുഞ്ഞാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.,
അദ്ദേഹം ഉപഹാരവും സമ്മാനിച്ചു' നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.. എ.പി.മുരളീ
ധരൻ മുഖ്യ പ്രഭാഷണം നടത്തി. ഫസൽ കൊടിയത്തൂർ, കെ.വി.അബ്ദുറഹിമാൻ, വേദി
കൺവീനർ ഇ.എ.ജബ്ബാർ,
ഷക്കീബ് കീലത്ത്, ഉമർ പുതിയോട്ടിൽ, കെ.ടി.മൻസൂർ, എം.എ.അബ്ദുറഹ്മാൻഹാജി, നാസർ കൊളായി, മജീദ് പുതു
ക്കുടി,കെ.സി.റിയാസ് , എം.ടി. അശ്റഫ് , ഗിരീഷ് കാരക്കുറ്റി , അക്ബർ ജി , എം.അഹമ്മദ്കുട്ടി മദനി, കെ.ടി.ഹമീദ്, പി.കെ.സി. മുഹമ്മദ് ഇ.കെ.മായിൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.