Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ എൽകെജി പ്രവേശനോത്സവവും,വിന്നേഴ്‌സ് മീറ്റും നടന്നു

10 Jun 2024 17:40 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ എൽകെജി പ്രവേശനോത്സവവും,വിന്നേഴ്‌സ് മീറ്റും നടന്നു.ചടങ്ങിൽ മികച്ച സിനിമാ നിരുപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച പ്രഥമ മലയാളിയായ രാജനാരായണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ചു.വിദ്യാലയത്തിൽ പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ എ.എസ്.ഗൗതമിനും,ഓരോ വിഷയത്തിലും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ആര്യൻ എൻഡോവ് മെൻറ്  പുരസ്‌കാരം സമ്മാനിച്ചു.സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,ശ്രീനാരായണ വിദ്യാനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻറ് ഷാജി പി.രാജൻ,മാതൃസമിതി അംഗം സുബിത പ്രമോദ് എന്നിവർ സംസാരിച്ചു.സ്കൂൾ കോർഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനേഴ്സ് കെ.ബി.സബിത,എം.എസ്.ഹണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News