Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മൈ ബിസിനസ് മെെ ഫ്യൂച്ചർ' ബിസിനസ് കോൺക്ലേവിന് തുടക്കം

21 May 2024 18:10 IST

- Enlight Media

Share News :

റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറി സംഘടിപ്പിക്കുന്ന മെഗാ ബിസിനസ് കോൺക്ലേവ് -മൈ ബിസിനസ് മൈ ഫ്യൂച്ചർ കാലിക്കറ്റ് ട്രെയിഡ് സെൻ്ററിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ടിക്റ്റ് ഗവർണർ ഡോ സേതു ശിവങ്കർ ഉദ്ഘാടനം ചെയ്യുന്നു. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് കെ വി സവീഷ്ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി എം വി.മോഹൻ ദാസ് മേനോൻ തുടങ്ങിയവർ സമീപം

കോഴിക്കോട് : വ്യത്യസ്ഥ മേഖലകളിലെ സംരംഭകരുമായി ഇടപെഴകാനും നിക്ഷേപകരെ കണ്ടെത്താനും

വളർച്ചാ വഴികൾ പരസ്പരം പങ്കുവെക്കാനും ലക്ഷ്യമാക്കി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സംഘടിപ്പിക്കുന്ന

മെഗാ ബിസിനസ് കോൺക്ലേവ് -

മൈ ബിസിനസ്

മൈ ഫ്യൂച്ചർ ആരംഭിച്ചു.


കാലിക്കറ്റ് ട്രെയിഡ് സെൻ്ററിൽ നടന്ന

ചടങ്ങിൽ റോട്ടറി ഡിസ്ടിക്റ്റ് ഗവർണർ ഡോ സേതു ശിവങ്കർ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സേവന സന്നദ്ധരായവർക്ക്

ബിസിനസ് വിപുലപ്പെടുത്താൻ

കോൺക്ലേവ് ഉത്തമ മാതൃകയെന്ന് ഡോ.

സേതു ശിവങ്കർ പറഞ്ഞു.

റോട്ടറി അംഗങ്ങൾ പരസ്പരം ബിസിനസ് ഏകീകരിക്കുന്ന ആർ എം ബി യുടെ വിജയം പ്രതീക്ഷ നൽകുന്നതാണ്. ഇതോടൊപ്പം പരിചയ സമ്പന്നരായ ബിസിനസുകാരുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരം കൂടി ഉപയോഗപ്പെടുത്തിയാൽ ഈ രംഗത്ത് ഉയരാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് കെ വി

സവീഷ് അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി എം വി.മോഹൻ ദാസ് മേനോൻ,പ്രോഗ്രാം ചെയർ സന്നാഫ് പാലക്കണ്ടി ,

സി എസ് ഡ്ബ്ള്യൂ യു മാനേജിംഗ് ഡയറക്ടർ

കെ നിധിൻ ബാബു, പ്രോഗ്രാം ഡയറക്ടർ നിജേഷ് പുത്തലത്ത് ,

ജെ സി ഐ കാലിക്കറ്റ് പ്രസിഡൻ്റ്

ഡോ ജമീൽ സേട്ട് ,

ജെ കോം കാലിക്കറ്റ് ചെയർമാൻ ആമിർ സുഹൈൽ , അഞ്ജുഷ സവീഷ് , ആർ എം ബി കാലിക്കറ്റ് ചെയർമാൻ

ഇ ബി രതീഷ് കുമാർ

എന്നിവർ പ്രസംഗിച്ചു.


രാവിലെ നടന്ന

പാനൽ ചർച്ചയിൽ

ലേഖ ബാലചന്ദ്രൻ , മുഹമ്മദ് റസൽ,

വർധിനി പ്രകാശ് ,

മെയ്ത്ര സി ഇ ഒ

നിഹാജ് ജി മൊഹമ്മദ്, ആർ ജി ഗ്രൂപ്പ് എം ഡി

അംബിക രമേശ് ,

എഡ്ജ് ഫിനാൻസ് അലക്സ് ബാബു

എന്നിവർ പങ്കെടുത്തു.

ഡോ. അനിൽ ബാലചന്ദ്രൻ നയിക്കുന്ന ബിസിനസ് ട്രെയിനിംഗ് ശ്രദ്ധേയമായി.

ബിസിനസ് അടുത്ത തലത്തിലേക്ക് വളർത്തുന്നതിനുള്ള തികച്ചും പ്രായോഗികമായ കാര്യങ്ങൾ ഡോക്ടർ അനിൽ ബാലചന്ദ്രൻ പങ്കുവെച്ചു.

(21 -05) രാവിലെ 10 ന് റൗണ്ട് ടേബിൾ നെറ്റ് വർക്കിങ്ങ് സെഷൻ നടക്കും. തുടർന്ന് ബിസിനസ് സെമിനാർ ഇൻകം ടാക്സ് അസി. ഡയറക്ടർ വി എം ജയദേവൻ, ഡി ഐ സി ജനറൽ മാനേജർ രഞ്ജിത്ത് ബാബു ,സെൻ്റർ ടാക്സ് ആൻ്റ് കസ്റ്റംസ് അസി. കമ്മിഷണർ പി

ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും

ഒരു പകൽ മുഴുവൻ നടക്കുന്ന

കോൺക്ലേവിൽ പങ്കെടുക്കുന്ന എല്ലാ ബിസിനസുകാരുമായി പരിചയപ്പെടാനും ബിസിനസ് കാർഡുകൾ കൈമാറാനും സഹായിക്കുന്ന നെറ്റ്‌വർക്ക് സെക്ഷൻ ഉണ്ടാകും


രാത്രി 7. ന്

യുവതലമുറയുടെ ഹരമായ റാപ്പർ ഡാബിസി അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഡിജെ പാർട്ടിയും ഉണ്ടാകും. രാത്രിയോടെ സമാപനം

Follow us on :

More in Related News