10 Jun 2024 12:06 IST
- CN Remya
Share News :
കോട്ടയം: ഹയർ സെക്കൻഡറി - ഹൈസ്കൂൾ ലയനവുമായി ബന്ധപ്പെട്ട് ലാബ് അസിസ്റ്റന്റ്മാരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ കെ പി എൽ എ കോട്ടയം ജില്ലാ പ്രസിഡണ്ട് ബൈജൂ സ്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹികളെയും എ കെ പി എൽ എ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആദരിച്ചു.
ഹയർസെക്കൻഡറി മുൻ ആർ ഡി ഡി, കെ. ആർ. ഗിരിജ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സംസ്ഥാന വൈസ് പ്രസിഡന്റ് സജി തോമസ്, സംസ്ഥാന ട്രഷറർ സൈനുദ്ദീൻ പി എ, മനോജ് കുമാർ കെ. കെ., രാഹുൽ മറ്റക്കര, സജേഷ് കുമാർ, ജോസഫ് കുര്യൻ, ജോൺ എബ്രഹാം എന്നിവർ സംസാരിച്ചു. സേവനത്തിൽനിന്നും വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു.
ഹയർസെക്കൻഡറി ലാബ് അസിസ്റ്റൻസിന്റെ തടഞ്ഞു വെച്ചിരിക്കുന്ന നിയമന അംഗീകാരം 28/03/2003 മുതലുള്ള ശമ്പള കുടിശിക എന്നിവ എത്രെയും വേഗം നൽകണമെന്നും നൈറ്റ് വാച്ച്മാനെ സംബന്ധിച്ചുള്ള അനുകൂല കോടതിവിധി നടപ്പിലാക്കണമെന്നും ലയനത്തോടനുബന്ധിച്ചുള്ള ആവശ്യങ്ങൾ പരിഹരിക്കണമെന്നും പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സക്കീർ മജീദ് (പ്രസിഡന്റ്), ലിനു കെ ഫ്രാൻസിസ് (സെക്രട്ടറി), ബിജു ഡൊമിനിക് (വൈസ് പ്രസിഡന്റ്), സാംജി (വൈസ് പ്രസിഡന്റ്), അജിത്ത് സാമുവൽ (ട്രഷറർ), രാഹുൽ വി രാജൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
Please select your location.